ചെറുവത്തൂർ: വലിയ ശബ്ദത്തോടെ 10കോൽ ആഴമുള്ള ആൾമറയുള്ള കിണർ പൂർണമായും ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു. പിലിക്കോട് പഞ്ചായത്ത് ഓഫിസിനു സമീപത്തെ പി.വി.കുഞ്ഞഹമ്മദിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ വർക്ക് ഏരിയയ്ക്ക് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് കിണർ താഴുന്നത് കണ്ടത്.
read also: സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കിണർ താഴുന്ന സമയത്തുണ്ടായ ശബ്ദം കേട്ട് ഇവിടെ പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. അപ്പോൾ കിണറിലെ വെള്ളം പതഞ്ഞു പൊങ്ങിയതായും കിണറിലെ വെള്ളത്തിന് നിറമാറ്റം ഉണ്ടായതായും ഇവർ പറഞ്ഞു. സംഭവം അറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.ഭാസ്കരന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന കിണറിന് സമീപത്തായി ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്.
Post Your Comments