കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായി.
Read Also : ഏഷ്യാ കപ്പ് 2022: ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ മൂന്നാമനായി ഹോങ്കോങും
തുടർച്ചയായി രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരുന്നത്. ബുധനാഴ്ചയും പവന് 200 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ പവന് 400 രൂപ ഉയർന്നു.
ഈ മാസം 13-ന് പവന് 38,520 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക്.
Post Your Comments