നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് സൂചികകൾ നേട്ടത്തിൽ എത്തിയത്. സെൻസെക്സ് 54.13 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,085.43 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 27.50 പോയിന്റ് നേട്ടത്തിൽ 17,605 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനമാണ് ഉയർന്നത്. റിയൽറ്റി സൂചിക, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ സൂചിക എന്നിവയും ഉയർന്നിട്ടുണ്ട്.
2,076 ഓഹരികൾ മുന്നേറുകയും 1,259 ഓഹരികൾ ഇടിയുകയും 131 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഒഎൻജിസി, ഇൻഡസ്ഇൻഡ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയ കമ്പനികൾ നേട്ടം കൈവരിച്ചെങ്കിലും ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ദിവിസ് ലബോറട്ടറീസ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു.
Also Read: അക്ഷയ മറ്റൊരു അഞ്ജന ആയേനെ, ഓർമ്മയുണ്ടോ ചിന്നു സുൽഫിക്കറായി മാറിയ അഞ്ജന ഹരീഷിനെ?: അഞ്ജു പാർവതി
Post Your Comments