
തായിക്കാട്ടുകര: തുല്യനീതിയും അവകാശവും പടത്തുയര്‍ത്തുന്നതില്‍ കേന്ദ്ര സർക്കാർ പരാജയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയും തുല്യ അവകാശവും രാജ്യത്ത് പടത്തുയര്‍ത്തുന്നതില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്നഭരണകൂടം പരാജപ്പെട്ടുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ‘റിപബ്ലിക്കിനെ രക്ഷിക്കുക’ എന്ന കാംപയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കണമെന്ന് പറയുന്നവരെ ഭീകരവാദികളായും തീവ്രവാദികളായും മുദ്രകുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തുല്യനീതി ഉറപ്പാക്കാന്‍ മുസ്‌ലിം ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഭീകരതയില്‍ നിന്നും രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കണമെന്നാണ് പോപുലർ ഫ്രണ്ട് പറയുന്നത്.
ഏരിയ പ്രസിഡന്റ് സി പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ആലുവ മണ്ഡലം പ്രസിഡന്റ് നൗഷാദ് തുരുത്ത്, എന്‍ഡബ്ല്യുഎഫ് ആലുവ ഡിവിഷന്‍ സെക്രട്ടറി ആശാ മജീദ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പഞ്ചായത്ത് സെക്രട്ടറി ജാസ്മിന്‍ ഖാലിദ്, സ്വാഗതസംഘം കണ്‍വീനര്‍ ഖാലിദ് സംസാരിച്ചു.
Post Your Comments