ThrissurKeralaNattuvarthaLatest NewsNews

ആസിഫ് ലഹരിക്കടിമ: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

തൃശൂര്‍: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭര്‍ത്താവ് ഒളിവില്‍ തുടരുന്നു. യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത.

ഓഗസ്റ്റ് ഇരുപതിന് ബന്ധുക്കള്‍ക്കൊപ്പം കുഞ്ഞിനെ കാണാന്‍ എത്തിയ മുഹമ്മദ് ആസിഫ് ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് നൂര്‍ദ്ദിനേയും വെട്ടിയ ശേഷം ആസിഫ് രക്ഷപ്പെട്ടു. തുടർന്ന്, കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

സ്ത്രീകളില്‍ കണ്ടുവരുന്ന ചില ലൈംഗിക പ്രശ്‌നങ്ങളെ കുറിച്ച് അറിയാം

ഗുരുതരാവസ്ഥയിൽ ചികില്‍സയിലായിരുന്ന ഹഷിത അടുത്ത ദിവസം മരിച്ചു. സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന ആളായിരുന്നു മുഹമ്മദ് ആസിഫെന്നും കൊലയാളിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button