ലക്നൗ: പോലീസ് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻമാൻ. ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതിൽ പ്രകോപിതനായ, ഉത്തർപ്രദേശിലെ ഷാംലിയിലുള്ള ഒരു ലൈൻമാനാണ് ബിൽ തുക അടച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
ഗതാഗത നിയമലംഘനത്തിന് സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്നുള്ള കരാർ ജീവനക്കാരന് ജില്ലാ ട്രാഫിക് പോലീസ് 6,000 രൂപ പിഴ ചുമത്തുകയായിരുന്നു. അതേസമയം, ഉത്തർപ്രദേശിൽ ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് ഔദ്യോഗിക പിഴ 2,000 രൂപയായതിനാൽ 6,000 രൂപ പിഴ ചുമത്തിയത് യുവാവിനെ പ്രകോപിതനാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കുടലിൻ്റെ ആരോഗ്യം നിലനിർത്താനുളള പോഷകങ്ങളെക്കുറിച്ചറിയാം
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലൈൻമാൻ പോലീസ് സ്റ്റേഷന് പുറത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ കയറുന്നതും പോലീസ് സ്റ്റേഷന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും കാണാം.
शाबाश
दोनों ने अपनी अपनी ड्यूटी निभाई?#UttarPradesh के #शामली में एक पुलिस वाले ने लाइनमैन का 6 हजार का चालान काट दिया.
बदले में लाइनमैन ने उसके थाने की बिजली काट दी क्योंकि पुलिस थाने की बिजली का 56 हजार रुपए का बिल बकाया था… pic.twitter.com/TIvSgK1MdQ— Ruby Arun रूबी अरुण روبی ارون (@arunruby08) August 24, 2022
Post Your Comments