റിലയൻസിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ജിയോയുടെ ആദ്യ 5ജി സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. കഴിഞ്ഞ മാസം നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ മികച്ച പ്രകടനമാണ് റിലയൻസ് കാഴ്ചവെച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലും പ്രദേശങ്ങളിലും 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സ്മാർട്ട്ഫോൺ എത്തുന്നത്.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് പ്രതീക്ഷിക്കുന്നത്. കൂടാതെ, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലായിരിക്കും പുറത്തിറങ്ങുക. 12 മെഗാപിക്സൽ മെയിൻ ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ പിന്നിലും 8 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് നൽകുക. റിപ്പോർട്ടുകൾ പ്രകാരം, 10,000 രൂപയായിരിക്കും ഈ സ്മാർട്ട്ഫോണുകളുടെ വില.
കഴിഞ്ഞ വർഷമാണ് ജിയോയുടെ ആദ്യ സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ അവതരിപ്പിച്ചത്. ദീപാവലിക്ക് ആയിരിക്കും പുതിയ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്താൻ സാധ്യത.
Post Your Comments