KollamKeralaNattuvarthaLatest NewsNews

ദ​മ്പ​തി​ക​ളെ സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘം ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു

പ​ര​വൂ​ർ കൂ​ന​യി​ൽ ക്ലാ​വ​റ തൊ​ടി​യി​ൽ വീ​ട്ടി​ൽ വി​നീ​ത്, ഭാ​ര്യ സു​ജ എ​ന്നി​വ​ർ​ക്കാ​ണ് ക്രൂ​ര​ ആ​ക്ര​മണത്തിൽ പ​രി​ക്കേ​റ്റ​ത്

പൂ​ത​ക്കു​ളം: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ദ​മ്പ​തി​ക​ൾക്ക് സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘത്തിന്റെ ക്രൂര ആക്രമണം. പ​ര​വൂ​ർ കൂ​ന​യി​ൽ ക്ലാ​വ​റ തൊ​ടി​യി​ൽ വീ​ട്ടി​ൽ വി​നീ​ത്, ഭാ​ര്യ സു​ജ എ​ന്നി​വ​ർ​ക്കാ​ണ് ക്രൂ​ര​ ആ​ക്ര​മണത്തിൽ പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ട​റി​ൽ പ​ര​വൂ​രി​ൽ പോ​യി തി​രി​കെ വ​രി​ക​യാ​യി​രു​ന്ന വി​നീ​തി​നെ ക്ലാ​വ​റ തോ​ടി​ന് സ​മീ​പം ക​ലു​ങ്കി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

ഭ‌‌​ർ​ത്താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് സ്ഥ​ല​ത്ത് എ​ത്തി​യ സു​ജ​യെ അ​ക്ര​മി​ക​ൾ വ​സ്ത്രം വ​ലി​ച്ചു കീ​റി ശ​രീ​ര​മാ​സ​ക​ലം മ​ർ​ദി​ച്ചു. പി​ന്നീ​ട് അ​ക്ര​മി സം​ഘം വി​നീ​തി​ന്‍റെ സ്കൂ​ട്ട​ർ സ​മീ​പ​ത്തെ തോ​ട്ടി​ലേ​യ്ക്ക് ത​ള്ളി മ​റി​ച്ചി​ട്ടു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ സു​ജ​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും സം​ഘം അ​സ​ഭ്യം പ​റ​ഞ്ഞു. പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Read Also : കൃഷ്ണവിലാസം ഭഗീരഥൻ പിള്ള, ചെറിയവെടി 4 വലിയവെടി 4, ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും: ഷാഫി പറമ്പിൽ

തുടർന്ന്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പ​ര​വൂ​ർ പൊലീ​സ് ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു പേ​ർ​ക്ക് എ​തി​രേ കേ​സെ​ടു​ത്തു.

അതേസമയം, ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നീ​തി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹ​മാ​സ​ക​ലം മ​ർ​ദ്ദന​മേ​റ്റ സു​ജ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button