കൊല്ലം: ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. പരവൂർ കൂനയിൽ തൊടിയിൽ വീട് ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന മിഥുൻ (30), പരവൂർ കൂനയിൽ ചരുവിളവീട്ടിൽ ബിനോജ് (30) എന്നിവരാണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
Read Also : മകന്റെ പ്രായമുള്ള യുവാവിനൊപ്പം താമസം, പെൺവാണിഭം മുതൽ മയക്ക് മരുന്ന് കേസ് വരെ! മരിച്ച സിപ്സി സ്ഥിരം ക്രിമിനൽ
കൂനയിൽ ആയിരവല്ലി ക്ഷേത്രത്തിന് സമീപം ആണ് സംഭവം. ബൈക്കിൽ പെട്രോൾ നിറച്ച് തിരികെ വരുകയായിരുന്ന വിനീതിനെ, ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ വശങ്ങളിലിരുന്നു മദ്യപിച്ചുകൊണ്ടിരുന്ന പത്തോളം വരുന്ന സംഘം തടഞ്ഞ് നിർത്തി ബൈക്കിൽ നിന്ന് താക്കോൽ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്ത വിനീതിനെ ഒന്നാം പ്രതിയായ മിഥുൻ അസഭ്യം വിളിച്ചു കൊണ്ട് കൈയിൽ കരുതിയിരുന്ന വടി ഉപയോഗിച്ച് തലയിൽ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം പ്രതി ബൈക്കിലിരുന്ന വിനീതിനെ ചവിട്ടി താഴെയിടുകയും സംഘങ്ങൾ ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു.
കേസിലെ മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments