
കോട്ടയം: ജാമ്യം എടുത്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ഏറ്റുമാനൂർ വെട്ടിമുകൾ പള്ളിവാതുക്കൽ നിജുമോൻ ജോസഫി ( കഞ്ചി) നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : റോഡിൽ വീണ ഓയിലിൽ തെന്നി വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്ക്
ഏറ്റുമാനൂർ സ്റ്റേഷനിൽ കൊലപാതക ശ്രമക്കേസിൽ ഇയാൾ അറസ്റ്റിലാവുകയും തുടർന്ന്, ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
തുടർന്ന്, കോടതി വാറണ്ട് പുറപ്പെടുവിക്കുകയും പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ എസ്ഐ ജോസഫ് ജോർജ്, സിപിഒമാരായ ബാലഗോപാൽ, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments