Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഋതുമതിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം ചെയ്യാം: ഹൈക്കോടതി

മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഒരു കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്.

ഇത്തരം കേസുകളിൽ കുട്ടികൾക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പോക്‌സോ നിയമം ബാധകമാകുമെന്ന വാദങ്ങൾ നിരസിച്ച കോടതി, കുട്ടികൾ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ‘ഇത് സാധാരണ നിയമമല്ല, എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം,’ കോടതി പറഞ്ഞു.

നിലവിലെ കേസിൽ ഹർജിക്കാർ പ്രണയത്തിലാണെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതരാകുകയും തുടർന്ന് ശാരീരികബന്ധം സ്ഥാപിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.

അവധിക്കാലം വരവേൽക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ സർവീസുകൾ ആരംഭിക്കാൻ സാധ്യത

‘ഹർജിക്കാർ പരസ്പരം ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയായിരുന്നുവെന്ന് സ്റ്റാറ്റസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. വിവാഹത്തിന് മുമ്പ് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി സ്ഥിരീകരണമില്ല. വാസ്തവത്തിൽ, 2022 മാർച്ച് 11 ന് അവർ വിവാഹിതരായി, അതിനുശേഷം ശാരീരിക ബന്ധം സ്ഥാപിച്ചു എന്ന വസ്തുതയാണ് സ്റ്റാറ്റസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്,’ കോടതി പറഞ്ഞു.

നിയമപരമായി വിവാഹിതരായതിനാൽ ഹർജിക്കാർക്ക് പരസ്പരം നിഷേധിക്കാനാവില്ലെന്നുംഅവരെ വേർപെടുത്തുന്നത് പെൺകുട്ടിക്കും അവളുടെ ഗർഭസ്ഥ ശിശുവിനും കൂടുതൽ ആഘാതമേ ഉണ്ടാക്കൂവെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button