മസാല ദോശ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. ഹോട്ടലുകളില്‍ ചെന്നാല്‍ നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്‌റ്റോടെ മസാല ദോശ തയ്യാറാക്കുന്നു എന്നുള്ളത്. ഇനി നമുക്കും വീട്ടില്‍ ഹോട്ടല്‍ രുചിയില്‍ നല്ല ക്രിസ്പി മസാല ദോശ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി – മുക്കാല്‍ കപ്പ്
ഉലുവ – ഒരു നുള്ള്
ഉഴുന്ന് – അരക്കപ്പ്
റവ- അരക്കപ്പ്
ക്യാരറ്റ് – അരക്കപ്പ്
ഉരുളക്കിഴങ്ങ് – മൂന്നെണ്ണം
ഇഞ്ചി – അരക്കഷണം
ഉള്ളി – 3 എണ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
തക്കാളി- 2 എണ്ണം
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
Read Also : ആവേശക്കുതിപ്പുമായി ഐപിഒ, നടപ്പു സാമ്പത്തിക വർഷം അപേക്ഷ നൽകിയത് 46 കമ്പനികൾ
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഇതോടൊപ്പം റവയും കുതിര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്ലതുപോലെ അരച്ചെടുത്ത് കുറച്ച് സമയം പുളിക്കുന്നതിന് വേണ്ടി വെക്കുക. അതിന് ശേഷം ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ നല്ലതുപോലെ വേവിച്ചെടുക്കുക. ഇത് വേവിച്ചെടുത്ത് നല്ലതുപോലെ ഉടച്ചെടുക്കുക.
അതിന് ശേഷം ഉള്ളിയും പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക. വേറൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും പച്ചമുളും കറിവേപ്പിലയും കൂടി വഴറ്റിയെടുക്കുക. ഇത് നല്ലതു പോലെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് തക്കാളി ചേര്‍ക്കുക. അത് നല്ലതുപോലെ ഉടച്ചെടുത്ത ശേഷി ഉരുളക്കിഴങ്ങും ക്യാരറ്റും മിക്‌സ് ചെയ്ത് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
അടുത്തതായി ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് അല്‍പം എണ്ണ പുരട്ടി ഇതിലേക്ക് ദോശമാവ് കോരിയൊഴിക്കുക. ദോശ പരത്തിയ ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് മസാല പുരട്ടി ചുരുട്ടിയെടുക്കാവുന്നതാണ്. സ്വാദിഷ്ഠമായ നല്ല ക്രിസ്പി മസാല ദോശ തയ്യാര്‍.
Post Your Comments