നടപ്പു സാമ്പത്തിക വർഷം പ്രാഥമിക ഓഹരി വിൽപ്പനയിൽ മുന്നേറ്റം കൈവരിക്കാൻ ഒരുങ്ങുകയാണ് കമ്പനികൾ. 2021 ൽ കാഴ്ചവച്ച റെക്കോർഡ് മുന്നേറ്റത്തെ കടത്തിവെട്ടിയാണ് 2022 ലെ ആവേശക്കുതിപ്പ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിൽ 46 കമ്പനികളാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. കൂടാതെ, ഈ മാസം ആദ്യത്തെ രണ്ടാഴ്ചയിൽ മാത്രം 7 കമ്പനികളാണ് അപേക്ഷ നൽകിയത്. കമ്പനികൾ സംയുക്തമായി 52,000 കോടി രൂപയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്.
2022 ൽ എൽഐസി അടക്കം 17 കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്തിയത്. ഇതിലൂടെ 41,783 കോടി രൂപയാണ് സമാഹരിച്ചത്. ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഐപിഒ എൽഐസിയുടെതായിരുന്നു. 20,516 കോടി രൂപയാണ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ എൽഐസി സമാഹരിച്ചത്. ബജാജ് എനർജി, ഗോ എയർ, ഓയോ റൂംസ് തുടങ്ങി നിരവധി കമ്പനികളാണ് ഇത്തവണ ഐപിഒ യിലേക്ക് ചുവടുറപ്പിക്കാൻ സജ്ജമായിട്ടുള്ളത്.
Also Read: ആര്യ നായകനാകുന്ന ‘ക്യാപ്റ്റന്‍’ ട്രെയിലര്‍ പുറത്ത്
Post Your Comments