777 ചാര്‍ലി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് കിരണ്‍ രാജിന്റെ പേരിൽ തട്ടിപ്പ്. കിരൺ രാജ് ആണെന്ന വ്യാജേന ഫോണില്‍ വിളിച്ച് തട്ടിപ്പ് നടക്കുന്ന കാര്യം നടി മാലാ പാര്‍വതിയാണ് പുറത്തു വിട്ടത്. പതിനെട്ട് ദിവസത്തെ ഡേറ്റ് ചോദിച്ച് സംവിധായകന്റെ പേരിൽ കോള്‍ വന്നെന്ന് പറഞ്ഞ് നടി മാലാ പാര്‍വതി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫോണ്‍ സംഭാഷണത്തില്‍ സംശയം തോന്നിയ മാലാ പാര്‍വതി സംവിധായകനെ നേരില്‍ വിളിച്ച് സംസാരിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തട്ടിപ്പുകാരനെ കിരണ്‍ രാജുമൊത്ത് കോണ്‍ഫറന്‍സ് കോള്‍ വിളിച്ച് കള്ളം പൊളിച്ചെന്നും മാലാ പാര്‍വതി പറഞ്ഞു.
read also: എന്തുകൊണ്ടാണ് ആളുകൾ ‘ചിയേഴ്സ്’ പറയുന്നത്? ആഘോഷങ്ങളിൽ ഷാംപെയ്ൻ പൊട്ടിക്കുന്നത്? കാരണം അറിയാം
മാലാ പാര്‍വതിയുടെ കുറിപ്പ്
777 Charlie എന്ന ചിത്രത്തിന്‍്റെ സംവിധായകന് ആണ് എന്ന് പറഞ്ഞ് എനിക്ക് കോള്‍ വന്നത് ഈ മാസം 20നാണ്.18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷന്‍ ആള് വിളിക്കുമെന്നും പറഞ്ഞു.
എന്നാല്‍ സംശയം തോന്നിയപ്പോള്‍ രാജാകൃഷ്ണനെ ഫോണില്‍ വിളിച്ചു. സംവിധായകന് കിരണ്‍ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ തന്നെ രാജാ കൃഷ്ണന് കോണ്‍ഫ്രന്‍സ് കോള്‍ ആക്കി കിരണ്‍ രാജിനെ ആഡ് ചെയ്തു.
വിഷയം പറഞ്ഞപ്പോള്‍, ആള് ആകെ വിഷമിക്കാന്‍ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോള്‍, എന്നെ വിളിച്ച ആളെ ഞാന്‍ ആ കോളില്‍ അഡ് ചെയ്യാം എന്ന് പറഞ്ഞു.
കോള്‍ അയാള്‍ എടുത്തു. ഞാന്‍ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാള്‍ മറുപടി പറഞ്ഞു. 777 ചാര്‍ളിയുടെ സംവിധായകന്, കിരണ്‍ രാജ് അല്ലെ എന്ന ചോദ്യത്തിന് അതെ കിരണ്‍ രാജ് ആണ് എന്നദ്ദേഹം മറുപടി നല്കി. പ്രൊഡക്ഷന്്റെ ഡിറ്റെയില്‍സ് ചോദിച്ചപ്പോള്‍, തിരിച്ച് വിളിക്കാമെന്ന് അയാള്‍. ഉടനെ തന്നെ യഥാര്‍ത്ഥ സംവിധായകന്, ഇടപ്പെട്ടു.
ഞാനാണ് കിരണ്‍ രാജ് ! എന്‍്റെ പേരില്‍ താന്‍ ഏത് പ്രൊഡക്ഷന്‍ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോള്‍, കട്ട് ചെയ്ത് പോയി.
വേറെയും ആക്ടേഴ്സിനെ ഈ ആള് ,ശ്രീ കിരണ്‍ രാജിന്്റെ പേരില്‍ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.
777 ചാര്‍ളി എന്ന കന്നട സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്. കാസര്‍ഗോഡ്കാരനായ ഇദ്ദേഹത്തിന്‍്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. +918848185488 ഈ നമ്ബറില്‍ നിന്നാണ് വിളി വന്നത്.
Post Your Comments