തിരുവനന്തപുരം: നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയുള്ള ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്ന കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൈറലാകുന്നു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. ഇതോടെ ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കില്‍ വ്യക്തമായി പതിയുകയായിരുന്നു.
ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് മെക്ക് ഓണ്‍ ആണെന്ന കാര്യം ശ്രദ്ധിക്കാതെയുള്ള ശൈലജയുടെ ആത്മഗതം.
ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത്.
അതേ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലിന്മേല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ശൈലയുടെ ആത്മഗതമെന്നതും ശ്രദ്ധേയമാണ്. അതേസമയം, ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് ശൈലജ പ്രതികരിച്ചു. തന്റെ പരാമര്‍ശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുദ്ദേശപരവുമാണെന്നും അവര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കെകെ ശൈലജയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.
Post Your Comments