ഗോതമ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ നിലപാട് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ഗോതമ്പ് ക്ഷാമവും വിലക്കയറ്റവും തടയാൻ വിദേശത്ത് നിന്ന് കേന്ദ്രം ഗോതമ്പ് വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് പുതിയ അറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ഗോതമ്പ് രാജ്യത്ത് സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവിൽ, ഇറക്കുമതിക്ക് കാരണമാകുന്ന സാഹചര്യങ്ങൾ രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വില ഉയർന്നതോടെ മെയ് മാസത്തിൽ ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള ഗോതമ്പ് ഇറക്കുമതി കുറഞ്ഞത് ആഗോള വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
Also Read: തുകൽ മേഖലയിൽ 2,250 കോടിയുടെ നിക്ഷേപവുമായി തമിഴ്നാട്
Post Your Comments