
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം കഴിഞ്ഞ ദിവസം നാടിനു സമർപ്പിച്ചു. തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പാലം ഉദ്ഘടനം ചെയ്തു. മുഖ്യാതിഥിയായി നടനും സംവിധായകനുമായ പൃഥ്വിരാജ് എത്തിയിരുന്നു.
ചടങ്ങിൽ നടനൊപ്പം നിൽക്കുന്ന ചിത്രം വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് വന്ന ഒരു കമന്റിന് എംഎല്‍എ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നത്.
read also: പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവം: മൂന്ന് ഐ.എ.എഫ് ഉദ്യോഗസ്ഥരെ പുറത്താക്കി
‘വേറെ ആരെയും കിട്ടിയില്ലേ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇദ്ദേഹത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു എംഎല്‍എയുടെ മറുപടി. ഇതിനു പിന്നാലെ നിരവധിപ്പേര്‍ പ്രശാന്തിനെയും പൃഥ്വിയെയും പുകഴ്ത്തി രംഗത്തെത്തി. തിരുവനന്തപുരത്ത് ‘കടുവ’ ഇറങ്ങി, കടുവയുടെ കൂടെ വട്ടിയൂര്‍കാവിന്റെ പുലികുട്ടി എന്നിങ്ങനെ നിരവധിപ്പേര്‍ ആശംസ അറിയിച്ചു.
Post Your Comments