KeralaLatest NewsNews

അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കിയ 12 പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജാമ്യം റദ്ദാക്കിയ 12 പേരില്‍ മൂന്നുപേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അഗളി പോലീസിന്‍റെ നേതൃത്വത്തിൽ പ്രതികളുടെ വീടുകൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

ഒമ്പതുപേർ ഇപ്പോഴും ഒളിവിലാണ്. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാംപ്രതി പി.സി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി ജൈജുമോൻ, പതിനൊന്നാംപ്രതി അബ്ദുൽ കരീം, പന്ത്രണ്ടാം പ്രതി പി.പി സജീവ് പതിനാറാം പ്രതി വി. മുനീർ എന്നിവരാണ് ഒളിവില്‍ പോയത്.

ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് പ്രതികളുടെ ജാമ്യം മണ്ണാർക്കാട് വിചാരണക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിഭാഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button