പോത്തൻകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നന്നാട്ടുകാവ് വഴയ്ക്കാട് ഇലവിൻ കുഴി വീട്ടിൽ ശാന്തകുമാരി (64)ക്കാണ് പരിക്കേറ്റത്.
വീട്ടുവളപ്പിൽ കൃഷിയിടത്തിന് സമീപം കൃഷി ചെയ്യുന്നതിനിടെയാണ് ഒറ്റയ്ക്ക് എത്തിയ കാട്ടുപന്നി ആക്രമിച്ചത്. പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശാന്തകുമാരിയെ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.
Read Also : പാൻക്രിയാസിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ 7 ഭക്ഷണ വിഭവങ്ങൾ ശീലമാക്കാം
ശാന്തകുമാരിയുടെ ഇടത് കൈയ്യിൽ പൊട്ടൽ ഉള്ളതായും അടിയന്തര ശസ്ത്രക്രിയ അവശ്യമാണെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്നും മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Post Your Comments