KeralaLatest NewsNews

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുന്നു: പരാതിയുമായി കോൺഗ്രസ്

എ.കെ.ജി സെന്‍ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്വര്‍ണ, ഡോളര്‍കടത്ത് കേസുകള്‍, കരുതല്‍തടങ്കല്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് പട്ടികമാറ്റിയത്.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. വിവാദ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചട്ടവിരുദ്ധമായി ചോദ്യങ്ങളുടെ മുന്‍ഗണനാക്രമം മാറ്റുന്നതോടെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ സമയ ബന്ധിതമായി മറുപടിലഭിക്കുന്നില്ല എന്ന് കാണിച്ച് കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററിപാര്‍ട്ടി സെക്രട്ടറി എ.പി.അനില്‍കുമാറാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്

എ.കെ.ജി സെന്‍ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്വര്‍ണ, ഡോളര്‍കടത്ത് കേസുകള്‍, കരുതല്‍തടങ്കല്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് പട്ടികമാറ്റിയത്. സഭാതലത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇവയ്ക്ക് മറുപടി പറയുന്നത് ഒഴിവാക്കാനാണ് ചോദ്യങ്ങളെ നക്ഷത്ര ചിഹ്നമിടാത്ത പട്ടികയിലേക്ക് മാറ്റുന്നതെന്നും എ.പി.അനില്‍കുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button