ഭഗവാൻ ശിവശങ്കരന് അതീവ പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും പ്രദോഷം. ഇത്തവണ പ്രദോഷവും ശിവപാർവതീ ഭജനത്തിനു പ്രധാനമായ തിങ്കളാഴ്ചയും ഒന്നിച്ചു വരുന്നു. പ്രദോഷ ദിനത്തിൽ ഏറ്റവും പ്രാധാന്യമുള്ള സന്ധ്യാ സമയത്ത് പ്രദോഷ പൂജ തൊഴുന്നത് അത്യുത്തമം.
ശിവപാർവതിമാര് ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി കൂവളമാല , പിൻവിളക്ക് എന്നിവ സമർപ്പിക്കുന്നത് അതിവിശിഷ്ടമാണ്. പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുന്നത് ഉത്തമമാണ്. കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാവുന്നതാണ്. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ജപിച്ചുകൊണ്ടു പ്രദോഷദിനം മുഴുവൻ മഹാദേവനെ ഭജിക്കണം.
ഇന്ന് ശിവഭഗവാനും പാർവതീദേവിക്കും തുല്യപ്രാധാന്യം നൽകി ഉമാമഹേശ്വര സ്തോത്രം ജപിക്കാം.
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുര്ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്ചിത പാദുകാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപംജരരംജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ് ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്ജിതാഭ്യാം
ജനാര്ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്വതീഭ്യാം
സ്തോത്രം ത്രിസംധ്യം ശിവപാര്വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്വ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി
Post Your Comments