ഗുവാഹട്ടി: ഭീകര സംഘടനയുമായി ബന്ധമുള്ള മത പുരോഹിതന്മാര്‍ അറസ്റ്റിലായി. അസമിലാണ് സംഭവം. അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് മത പുരോഹിതന്മാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് ശേഷമായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.
Read Also: സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിട്ട് ഒരു സ്ത്രീസമത്വ ദിനം കൂടി…
ടിന്‍ക്കോണിയ ശാന്തിപൂര്‍ മസ്ജിദിലെ ഇമാമായ അബ്ദുസ് സോബാബാന്‍, തില്‍പാര മസ്ജിദ് ഇമാമായ ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവരുടെ നേതൃത്വത്തില്‍ അല്‍ഖ്വയ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. നിരവധി ജിഹാദി സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
Leave a Comment