Latest NewsNewsInternationalGulfOman

ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും

മസ്‌കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും പരാതികളും ഓപ്പൺ ഹൗസിൽ ബോധിപ്പിക്കാം.

Read Also: ‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല’: മദ്യ ലഹരിയിൽ ഭീഷണി

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം 4.00 മണിയോടെയാണ് അവസാനിക്കുക.

ഇന്ത്യൻ സ്ഥാനപതിയും കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും ഓപ്പൺ ഹൗസിൽ പങ്കെടുക്കും. ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് 98282270 നമ്പറിൽ പരാതി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികൾക്കുള്ള മറുപടി ഓപ്പൺ ഹൗസിൽ നൽകുമെന്നും എംബസി അറിയിച്ചു.

Read Also: ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button