News

കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുന്നത് പതിവാക്കിയ സംഭവം: പ്രതി പിടിയിൽ

തൃശ്ശൂര്‍: സ്ഥിരമായി കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുന്ന സംഭവത്തിലെ പ്രതി പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കുന്നംകുളം സ്വദേശി യാനിയെ പേരാമംഗലം പോലീസ്‌ അറസ്റ്റ് ചെയ്തു. കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകളായിരുന്നു ഇയാള്‍ രാത്രികളില്‍ പതിവായി എറിഞ്ഞു തകര്‍ത്തിരുന്നത്.

ഇക്കഴിഞ്ഞ 7, 13, 14 തീയതികളില്‍ രാത്രി പന്ത്രണ്ട് മണിക്കും പുലര്‍ച്ചെ മൂന്നരയ്ക്കും ഇടയിൽ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടന്നിരുന്നു. പതിനാലിനുണ്ടായ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. മറ്റു രണ്ട് ദിവസങ്ങളില്‍ ചില്ലിന് കേടുപാടുകളും പറ്റി. തുടർന്ന്, നടത്തിയ പോലീസ് അന്വേഷണത്തിൽ തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്നാണ് കണ്ടെത്തി.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 18 വയസുകാരൻ പോലീസ് പിടിയിൽ

തുടര്‍ന്ന് നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചത്തിൽ നിന്നും ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു. ശേഷം ബൈക്കുടമയെ കണ്ടെത്തിയ പോലീസ് യാനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button