UAELatest NewsNewsInternationalGulf

വിസാ സേവനങ്ങൾ അതിവേഗം ഉപഭോക്താക്കളിലെത്തും: മൊബൈൽ ആപ്ലിക്കേഷനുമായി ദുബായ്

ദുബായ്: വിസാ സേവനങ്ങൾ അതിവേഗം ഉപഭോക്താക്കളിലെത്താൻ മൊബൈൽ ആപ്ലിക്കേഷനുമായി ദുബായ്. വിസാ സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ഉപയോക്താകൾക്ക് ലഭ്യമാക്കാൻ മൊബൈൽ അപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്.

Read Also: പൊലീസിന് മുന്നിൽ അലറി കരഞ്ഞ് അക്ഷയ, ലഹരിമരുന്ന് ലോകത്തിലേക്ക് എത്തിച്ചത് സുഹൃത്ത് യൂനസ്: എം.ഡി.എം.എയുമായി 2 പേർ പിടിയിൽ

ആമർ ആപ്പ് എന്ന പേരിലുള്ള ഈ ആപ്ലിക്കേഷനിലൂടെ ഉപയോക്താവിന് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും കഴിയും. ആമർ കേന്ദ്രത്തിലെ ടോക്കൺ നേടാനും ഇതിലൂടെ കഴിയുന്നതാണ്. സേവനങ്ങൾക്കായി തിരഞ്ഞെടുത്ത ആമർ സെന്ററുകളുമായി ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകളും ആപ്പിൽ ഉണ്ടാകും. മാലൃ മുു’ എന്ന് ടൈപ്പ് ചെയ്താൽ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

ജിഡിആർഎഫ്എ ദുബായ് ആണ് ആപ്പ് വികസിപ്പിച്ചത്. ആമർ കേന്ദ്രങ്ങളിൽ സേവനങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ ആപ്പ് സഹായിക്കുമെന്ന് ദുബായ് ജനറൽ ഡയരക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.

Read Also: ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്ത സംഭവം, സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button