ഇസ്ലാമാബാദ്: ഭീകരവാദ നിയമപ്രകാരം കേസെടുത്ത സംഭവത്തില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസമായി കോടതി വിധി. കേസില്‍
ഇസ്ലാമാബാദ് ഹൈക്കോടതി ഇമ്രാന് സംരക്ഷണ ജാമ്യം അനുവദിച്ചു. ഇസ്ലാമാബാദില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെ വനിതാ ജഡ്ജിയെയും രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിനാണ് ഇമ്രാന്‍ ഖാനെതിരെ കേസെടുത്തത്.
Read Also: മുത്തശ്ശിയുടെ മാല പൊട്ടിച്ച ചെറുമകൻ അറസ്റ്റിൽ: കാരണം അറിഞ്ഞ് അമ്പരന്ന് നാട്ടുകാർ
ഇമ്രാന്‍ ഖാന്റെ അഭിഭാഷകനായ ബാബര്‍ ആവാനും ഫൈസല്‍ ചൗധരിയും ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി വ്യാഴാഴ്ച വരെ സംരക്ഷണ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭീകരവാദ കോടതിയാണ് ഇമ്രാന്റെ കേസ് പരിഗണിക്കേണ്ടത്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു നല്‍കാന്‍ സാധിക്കുകയില്ല എന്ന് ഹൈക്കോടതി ജഡ്ജി കായാനി പറഞ്ഞു.
ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവനയിലെ ഹര്‍ജി പരിശോധിച്ച ജസ്റ്റിസ് കയാനി വളരെ വേഗം തന്നെ വിധി പറയുകയായിരുന്നു. ഇമ്രാന്‍ ഖാന്റെ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യം ഒരു കാരണവശാലും മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ വാച്ച് ഡോഗ് അറിയിച്ചിരുന്നു. രാജ്യത്തുടനീളം അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഇമ്രാന്‍ ഖാനെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ ഭീകരവാദ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ പാര്‍ട്ടി കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യം തള്ളി അദ്ദേഹത്തിന് സംരക്ഷണ ജാമ്യം വ്യാഴാഴ്ച വരെ അനുവദിച്ചിരിക്കുന്നത്.
Post Your Comments