കോവിഡ് വൈറസ് വ്യാപനത്തിനിടെ രാജ്യത്ത് വ്യാപകമാകുന്ന മറ്റൊരു രോഗമാണ് തക്കാളിപ്പനി. ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി) എന്നറിയപ്പെടുന്ന തക്കാളിപ്പനി അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്.
Read Also: ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
എന്ററോ വൈറസ് വിഭാഗത്തിൽപെട്ട കോക്സാകി വൈറസ് എ-16 (coxsackievirus A16), എന്ററോവൈറസ് 71 എന്നീ വൈറസുകളാണ് തക്കാളിപ്പനിയ്ക്ക് കാരണം. ഇതിൽ കോക്സാകി വൈറസ് എ-16 അപകടകാരിയല്ല. എന്നാൽ, എന്ററോവൈറസ് 71 കുറച്ചുകൂടി ഗൗരവമുള്ളതാണ്. വൈറസിനെതിരായ പ്രതിരോധശേഷി മുതിർന്നവരിൽ കൂടുതലാണ്. അതിനാൽ മുതിർന്നവരിൽ വളരെ അപൂർവമായി മാത്രമേ ഈ രോഗം റിപ്പോർട്ട് ചെയ്യാറുണ്ട്.
കോവിഡ് രോഗികളുടെയും തക്കാളിപ്പനി ബാധിച്ചവരുടെയും രോഗലക്ഷണങ്ങൾ ഏറെക്കുറെ സമാനമാണ്. എന്നാൽ ഈ രോഗബാധകൾക്ക് കാരണം വ്യത്യസ്ത വൈറസുകളാണ്. സാർസ് കോവ് 2 വൈറസുകളാണ് കോവിഡ് രോഗബാധയ്ക്ക് കാരണം. ഇതിന് തക്കാളിപ്പനിയുമായി ബന്ധമില്ല.
പനി, ക്ഷീണം, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ തക്കാളിപ്പനി ബാധിച്ചവരും കോവിഡ് ബാധിതരും പ്രകടിപ്പിക്കാറുണ്ട്. കോവിഡ് രോഗികളായ ചിലരിൽ ചെറുകുമിളകളും പ്രത്യക്ഷപ്പെടാറുണ്ട്.
നേരിയ പനിയോടെയാണ് തക്കാളിപ്പനി തുടങ്ങുക. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ രോഗിയുടെ ശരീരത്തിൽ ചുവന്ന കുമിളകൾ പൊങ്ങിവരും. കൈകാലുകളുടെ അഗ്രഭാഗങ്ങൾ, വായ്ക്കുള്ളിലും പുറത്തും, കാൽമുട്ടുകൾ, പൃഷ്ഠഭാഗങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണയായി കുമിളകൾ കാണപ്പെടാറുള്ളത്. ഈ കുമിളകൾ കാണുമ്പോൾ ചിക്കൻ പോക്സായി തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാൽ, ചിക്കൻപോക്സിൽ തെളിഞ്ഞ നിറത്തിലുള്ള കുമിളകളാണ് എങ്കിൽ ഇതിൽ കലങ്ങിയപോലുള്ള നിറത്തിലാണ് കാണുന്നത്. കൂടാതെ കുമിളകൾക്കു ചുറ്റും നേരിയ ചുവപ്പുനിറവും കാണാം. ചർമത്തിന്റെ നിറവ്യത്യാസം അനുസരിച്ച് ഇത് പ്രകടമാകുന്നതിൽ വ്യത്യാസം വന്നേക്കാം. പെട്ടെന്ന് പടരുന്ന രോഗമാണിത്. രോഗിയുടെ സ്രവങ്ങൾ, അവർ സ്പർശിച്ച വസ്തുക്കൾ എന്നിവയിലൂടെയെല്ലാം രോഗം പകരാനിടയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
Read Also: ലോകായുക്ത നിയമഭേദഗതി: തര്‍ക്കപരിഹാരത്തിന് സി.പി.എം – സി.പി.ഐ സമവായ ചര്‍ച്ചയില്‍ അന്തിമധാരണയായില്ല
Post Your Comments