KeralaLatest NewsNews

ഗുരുവായൂരില്‍ എത്തിയാല്‍ പടുകുഴിയില്‍ പെട്ടത് പോലെയാണ്, എവിടെ നിന്നാണ് ഇവരൊക്കെ എന്‍ജിനീയറിംഗ് പഠിച്ചത്

ഗുരുവായൂരിലെ തകര്‍ന്ന റോഡുകളെ വിമര്‍ശിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി

ഗുരുവായൂര്‍ : ഗുരുവായൂരില്‍ എത്തിയാല്‍ ഒരു വലിയ പടുകുഴിയില്‍ പെട്ടത് പോലെയാണെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഗുരുവായൂരിലെ തകര്‍ന്ന റോഡുകളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേല്‍പ്പാലത്തിന് അടുത്തുള്ള സര്‍വീസ് റോഡ് അപകടപാതയാണ്. ഇതിലൂടെ എങ്ങനെ വാഹനം പോകുമെന്നും അദ്ദേഹം ചോദിച്ചു. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി.

Read Also:ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന, ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം

റോഡ് നിര്‍മ്മാണത്തിന്റെ കരാറുകാരും നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയവരും എവിടെ നിന്നാണ് എന്‍ജിനീയറിംഗ് പഠിച്ചത് എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. മേല്‍പ്പാലം പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിയെ ഫോണില്‍ വിളിച്ച അദ്ദേഹം സ്ഥിതിഗതികള്‍ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button