KeralaLatest NewsNews

വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്

വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. മതബോധന അദ്ധ്യാപകരും സമിതി പ്രവര്‍ത്തകരും ഇന്ന്‌ സമരവേദിയില്‍ എത്തും. പ്രതിഷേധ സ്ഥലത്ത് ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമാകാത്തതാണ് സമരം തുടരാന്‍ കാരണം.

കവാടം കടന്ന് പദ്ധതി പ്രദേശത്ത് വലിയ പ്രതിഷേധമിരമ്പിയിരുന്നു. ആയിരത്തി അഞ്ഞൂറോളം പേരാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ അണിനിരന്നത്. കാസര്‍ഗോഡ്, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിരവധി പേര്‍ വിഴിഞ്ഞത്തെത്തി.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തണം, മണ്ണെണ്ണ സബ്‌സിഡി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button