Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’: ട്രെയിലർ പുറത്ത്

കൊച്ചി: സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ട്രെയിലർ മെറ്റാവേഴ്‌സിൽ പുറത്തിറക്കി. ചരിത്രകഥ പറയുന്ന സിനിമയുടെ കഥാ പരിസരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മെറ്റാവേഴ്‌സിൽ ബ്രഹ്മാണ്ഡ ട്രെയിലർ ലോഞ്ചിനുള്ള ത്രീഡി ഇടം ഒരുക്കിയത്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിജു വിൽസൺ ആണ് വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.

ചൈനീസ് ലോൺ ആപ്ലിക്കേഷനുകളുടെ കോടികളുടെ തട്ടിപ്പ് തകർത്തു: തട്ടിയെടുത്തത് 500 കോടിയിലധികം രൂപ
ശ്രീ ​ഗോകുലം ​ഗ്രൂപ്പിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. സെപ്റ്റംബർ 8 തിരുവോണ നാളിൽ സിനിമ തിയേറ്ററുകളിൽ എത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button