Latest NewsNewsInternational

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ഇന്ത്യയുമായുള്ള സമാധാനപരമായ ബന്ധത്തിനും കശ്മീര്‍ പ്രശ്നപരിഹാരത്തിനും പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു

ഇസ്ലാമാബാദ് : ‘സമത്വം, നീതി, പരസ്പര ബഹുമാനം’ എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി സമാധാനപരമായ ബന്ധത്തിന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് ഗുണ്ടയെ പോലെ, തനി പാര്‍ട്ടിക്കാരന്‍: രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍

കശ്മീര്‍ പ്രശ്നത്തിലും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് തടയിടാനും, ദക്ഷിണേഷ്യയില്‍ സുസ്ഥിരമായ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഷെരീഫ് അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാനില്‍ പുതുതായി നിയമിതനായ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ നീല്‍ ഹോക്കിന്‍സുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെരീഫ് ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ (പിഎംഒ) ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

‘സമത്വം, നീതി, പരസ്പര ബഹുമാനം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍, യുഎന്‍എസ്സിയുടെ പ്രസക്തമായ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും അനുസൃതമായി ജമ്മു കശ്മീര്‍ തര്‍ക്കത്തിന്റെ ന്യായവും സമാധാനപരവുമായ പരിഹാരം അനിവാര്യമാണ്’,ഷരീഫ് പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button