ഇസ്ലാമബാദ്: പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു. മന്ത്രിസഭ അധികാരമേൽക്കുന്നത് വൈകിപ്പിക്കാൻ, പ്രസിഡന്റ് ആരിഫ് അൽവി നടത്തിയ നീക്കത്തെ തുടർന്നാണ് സത്യപ്രതിജ്ഞ മാറ്റിവച്ചത്. തിങ്കളാഴ്ച രാത്രി നടക്കേണ്ട ചടങ്ങിൽ, പ്രസിഡന്റാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത്. എന്നാൽ, പ്രസിഡന്റ് ആരിഫ് അൽവി ഇതിന് വിസമ്മതിക്കുകയായിരുന്നു.
ഇതേത്തുടർന്ന്, ഷഹബാസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം, സെനറ്റ് ചെയർമാൻ സാദിഖ് സഞ്ച്റാണി പ്രസിഡന്റിനു പകരമായിനിന്ന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതിനാൽ, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര: ആറുപേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് പ്രസിഡന്റ് ആരിഫ് അൽവി പിന്മാറിയിരുന്നു. ‘അസ്വസ്ഥത’ തോന്നിയെന്ന് അറിയിച്ചതല്ലാതെ മറ്റൊരു വിശദീകരണവും പ്രസിഡന്റ് നൽകിയിരുന്നില്ല. തുടർന്ന്, സെനറ്റ് ചെയർമാൻ സാദിഖ് സഞ്ച്റാണി ഷഹബാസിന് സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു.
Post Your Comments