ന്യൂഡല്‍ഹി: ഇന്ത്യയുമായി വാണിജ്യബന്ധം പുന:സ്ഥാപിക്കാനാകുമെന്നത് പാകിസ്ഥാന്റെ സ്വപ്‌നം മാത്രം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാദം തള്ളി ഇന്ത്യ. ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകുന്ന ഒന്നല്ല. പാകിസ്ഥാന്‍ ഭീകരത എന്നു നിര്‍ത്തുന്നുവോ അന്നുമാത്രം പരിശോധിക്കാവുന്ന കാര്യം മാത്രമാണ് ഇതെന്ന് ഇന്ത്യ അറിയിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഭീകരത ഇല്ലാതായാല്‍ മാത്രമേ വ്യാപാര രംഗത്തെ കൂട്ടായ്മ നിലവില്‍ വരൂ എന്നും ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
Read Also: ലാൻഡിംഗിനിടെ വീഴ്ച്ച സംഭവിച്ചു: വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ
‘കശ്മീരിലെ ഒരു തരി മണ്ണുപോലും ഇന്ത്യയുടെ അഖണ്ഡതയുടെ ഭാഗമാണ്. അതിനായി നിരന്തരം അവകാശ വാദം ഉന്നയിക്കുന്നത് പാകിസ്ഥാനാണ്. എല്ലാ അന്താരാഷ്ട്ര വേദികളിലും പാകിസ്ഥാന്‍ കശ്മീര്‍ വിഷയം അനാവശ്യമായി ഉന്നയിക്കുകയാണ്. എല്ലായിടത്തും ഇന്ത്യയുടെ തെളിവു സഹിതമായ മറുപടി പാക് വാദങ്ങളുടെ മുനയൊടിക്കുന്നുമുണ്ട്. അതിനേക്കാളേറെ, ചൈനയുമായുള്ള പാകിസ്ഥാന്റെ സഹകരണത്തിന് പിന്നിലും കടുത്ത ഇന്ത്യ വിരോധമാണെന്നത് പരമാര്‍ത്ഥമാണ്’, ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
Post Your Comments