അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ അബുദാബിയിലെത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്ഥാൻ സർക്കാരിനെയും ജനങ്ങളെയും പ്രതിനിധീകരിച്ച് അദ്ദേഹം പുതിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തും.
ശൈഖ് ഖലീഫയുടെ വിയോഗത്തിൽ പാകിസ്ഥാൻ മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും അബുദാബിയിലെത്തിയിരുന്നു.
Post Your Comments