പാറ്റ്ന: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. നേരത്തെ, ബിജെപിയുമായുള്ള സഖ്യം ഉണ്ടായിരുന്നിട്ടും ജെഡിയു, ആര്‍ജെഡിയുമായി ചേരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നതായി യാദവ് പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ ചിലപ്പോഴൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും പൊരുത്തപ്പെടാനാകാത്തത് ആയിരുന്നില്ല’ , തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.
Read Also: ‘പദവി രാജിവച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ചുണയുണ്ടോ?’: ഗവർണറെ വെല്ലുവിളിച്ച് എസ്. സുദീപ്
ബിജെപിയുമായുള്ള ജെഡിയു സഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ രാഷ്ട്രീയ ജനതാദളിനൊപ്പം (ആര്‍ജെഡി) മഹാഗത്ബന്ധനിലേക്ക് മടങ്ങിയതിനെ അഭിനന്ദിക്കുന്നുവെന്നും തേജസ്വി പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഞങ്ങളുടെ ‘ശക്തനായ സ്ഥാനാര്‍ത്ഥി’യാണ് നിതീഷ് എന്നും തേജസ്വി എടുത്ത് പറഞ്ഞു.
‘ബഹുമാനപ്പെട്ട നിതീഷ് ജി തീര്‍ച്ചയായും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയായിരിക്കാം. അദ്ദേഹത്തിന് 37 വര്‍ഷത്തിലേറെ നീണ്ട പാര്‍ലമെന്ററി ഭരണപരിചയമുണ്ട്, കൂടാതെ ഗ്രൗണ്ടിലും സമപ്രായക്കാര്‍ക്കിടയിലും അദ്ദേഹം വളരെയധികം സ്വീകാര്യനാണ്,’ യാദവ് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments