Latest NewsNewsInternationalGulfOman

ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദാർ വിലായത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ആദ്യ ടൂറിസം മേളയാണിത്. വിവിധ തരത്തിലുള്ള വിനോദപരിപാടികൾ, ടൂറിസം പരിപാടികൾ മുതലായവ ഈ മേളയിൽ ഉണ്ടായിരിക്കും.

Read Also: ഗേറ്റ് തുറക്കാന്‍ വൈകിയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുവതി ക്രൂരമായി മര്‍ദ്ദിച്ചു: പ്രതിഷേധം ശക്തം

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഗ്രീൻ മൗണ്ടൈൻ ട്രെയ്ൽസ് ഉൾപ്പടെ വിവിധ മൗണ്ടൈൻ അഡ്വെഞ്ചർ പരിപാടികളും മേളയിലുണ്ടാകും. മേഖലയിലെ പ്രധാന വിളകളിലൊന്നായ മാതളനാരങ്ങയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പരിപാടികൾ, സന്ദർശകർക്ക് മാതളനാരങ്ങയുടെ വിളവെടുപ്പ് കാലം അടുത്തറിയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27 നാണ് ടൂറിസം മേള അവസാനിക്കുന്നത്.

Read Also: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button