ഡൽഹി : ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എക്സൈസ് നയത്തിൽ വിവാദം മുറുകുമ്പോഴാണ് സിബിഐയുടെ ഈ നിർണ്ണായക നടപടി.
സിസോദിയയ്ക്കൊപ്പം മറ്റു 13 പേർക്കെതിരെയും സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു വ്യക്തി രാജ്യം വിട്ടു പോകുന്നത് തടയുന്നതിനും, ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുന്നതിനും അധികാരം നൽകുന്നതാണ് ലുക്കൗട്ട് സർക്കുലർ. പേരിൽ ചിലരെ ശനിയാഴ്ച സിബിഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.
Also read: ചന്ദ്രനിൽ, ഈ മേഖലയിലാണ് നാസ ബഹിരാകാശ സഞ്ചാരികളെ ഇറക്കുക
നിയമവിരുദ്ധമായ സൗജന്യങ്ങൾ മദ്യവ്യാപാരികൾക്ക് അനുവദിച്ചുവെന്നും ഇതിനായി വൻ തുക പ്രതിഫലം കൈപ്പറ്റി എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. കോടിക്കണക്കിന് രൂപ താൻ മനീഷ് സിസോദിയയ്ക്കു നൽകിയിട്ടുണ്ടെന്ന് ആരോപണവുമായി സമീർ മഹേന്ദ്രയെന്ന വ്യാപാരരംഗത്ത് വന്നിട്ടുമുണ്ട്.
Post Your Comments