ചങ്ങനാശേരി: പെരുന്ന പെട്രോൾ പമ്പിനു സമീപം ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പെരുന്ന കളത്തിൽ സ്റ്റോഴ്സ് ഉടമ കെ.വി.ജോയി (63) ആണ് മരിച്ചത്.
Read Also : മനീഷ് സിസോദിയയുടെ വീട്ടിലെ റെയ്ഡ്: ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, 12 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
12-ന് ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു അപകടം. പെരുന്നയിലെ തിയറ്ററിനു പിൻവശത്തുള്ള വഴിയിലൂടെ വന്ന് പെരുന്ന പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടോടെയാണ് മരിച്ചത്.
മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു വസതിയിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഭാര്യ ജൂലി ഫാത്തിമാപുരം ഒളശ കുടുംബാംഗം. ഏകമകൾ എയ്ഞ്ചല കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
Post Your Comments