ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയ്ക്ക് മേല്‍ മുന്‍തൂക്കം പാക് ടീമിനുണ്ടെന്ന് മുന്‍ നായകന് സര്‍ഫറാസ് അഹമ്മദ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ അതേ വേദിയിലാണ് ഓഗസ്റ്റ് 28-ാം തിയതി ഇരു ടീമുകളും മുഖാമുഖം വരുന്നത് എന്നതാണ് സര്‍ഫറാസ് അഹമ്മദിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ദുബായിലെ സാഹചര്യം കൂടുതല്‍ നന്നായി അറിയുന്നത് പാക് ടീമിനാണെന്ന് സര്‍ഫറാസ് പറയുന്നു.
‘ആദ്യ മത്സരമാണ് ഏതൊരു ടൂര്‍ണമെന്റിലേയും പാത തീരുമാനിക്കുക. ഞങ്ങളുടെ ആദ്യ മത്സരം ഇന്ത്യക്കെതിരെയാണ്. ഇതേ വേദിയില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയിച്ചു എന്നത് ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നു. ടീം പാകിസ്ഥാന് സൂപ്പര്‍ ലീഗും നിരവധി ഹോം പരമ്പരകളും കളിച്ചിട്ടുള്ളതിനാല്‍ ദുബായിലെ സാഹചര്യം നന്നായി അറിയാം’.
‘തീര്‍ച്ചയായും ഇന്ത്യ അവിടെ ഐപിഎല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, പാകിസ്ഥാന്റെ അത്ര മത്സര പരിചയം ദുബായില്‍ ഇന്ത്യന്‍ ടീമിനില്ല. പേസര്‍ ഷഹീന് ഷാ അഫ്രീദി പൂര്‍ണ ആരോഗ്യവാനായിരിക്കേണ്ടത് പാക് ടീമിന് അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കുട്ടി ക്രിക്കറ്റില്‍ പാക് ടീമും മികച്ചുനില്ക്കുന്നു’ സര്‍ഫറാസ് അഹമ്മദ് പറഞ്ഞു.
Read Also:- ഇന്ത്യ-സിംബാബ്വേ രണ്ടാം ഏകദിനം ഇന്ന്: ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന് ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്റില്‍ നയിക്കുക.
Post Your Comments