ThrissurKeralaNattuvarthaNews

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി:പ്ര​തി​ക്ക് 11 വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യാ​യ അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ഷാ​ജു(50) വി​നെ​യാ​ണ് തൃ​ശൂ​ർ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്

തൃ​ശൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 11 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യാ​യ അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ഷാ​ജു(50) വി​നെ​യാ​ണ് തൃ​ശൂ​ർ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ടച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​കം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

2009 മു​ത​ൽ 2012 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി ത​നി​ച്ചാ​ണെ​ന്ന​റി​ഞ്ഞ് യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണു കേ​സ്. പി​ന്നീടു പ​ല​ത​വ​ണ ഇ​തേ രീ​തി​യി​ൽ പ​ല​ത​വ​ണ​യാ​യി പീ​ഡ​നം തു​ട​ർ​ന്നു. തു​ട​ർ​ന്ന്, യു​വ​തി ഗ​ർ​ഭ​ണി​യാ​വു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഒ​ല്ലൂ​ർ പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Read Also : നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ നരച്ച മുടി വളരുമെന്ന‌തിലെ സത്യാവസ്ഥയറിയാം

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​ണ്‍​സ​ണ്‍ ടി. ​തോ​മ​സ് ഹാ​ജ​രാ​യി. അ​ഭി​ഭാ​ഷ​ക​രാ​യ എം.​ആ​ർ. കൃ​ഷ്ണ​പ്ര​സാ​ദ്, പി.​ആ​ർ. ശ്രീ​ലേ​ഖ, കെ. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രും പ്രോ​സി​ക്യൂ​ഷ​നാ​യി ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button