കൊച്ചി: കാക്കനാട് ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയത് പ്രതി അര്‍ഷാദ് ഒറ്റയ്ക്കെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃക്കാക്കര എസിപി പി.വി.ബേബിയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് അന്വേഷിക്കുമെന്നും എസിപി വ്യക്തമാക്കി. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഫ്ലാറ്റില്‍ തെളിവെടുപ്പിനെത്തിച്ചു.
Read Also:രാവിലെ ഭാര്യയെ ചുംബിക്കുന്ന പുരുഷന്മാർ മറ്റുള്ളവരേക്കാൾ കൂടുതൽ വർഷം ജീവിക്കും: പഠനം
സജീവിനെ കൊലപ്പെടുത്തിയതു കത്തി ഉപയോഗിച്ചാണെന്നും കൊലപ്പെടുത്തിയ രീതിയും പ്രതി പൊലീസിനോട് വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലും തെളിവെടുപ്പ് നടക്കുമെന്നും എസിപി വ്യക്തമാക്കി.
കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്സോണിയ ഫ്ളാറ്റിലാണു സംഭവം. സജീവ് ഉള്‍പ്പെടെ 5 യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
Post Your Comments