ഹെൽസിങ്കി: ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയായി. സന്നയുടെ പാർട്ടി ആഘോഷ വീഡിയോയെ തുടർന്ന് പ്രതിപക്ഷം വൻവിവാദം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഈ നടപടി. പരിശോധനയ്ക്ക് വിധേയരായ ശേഷം, താൻ ഒരിക്കലും മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്നും സന്ന പ്രസ്താവിച്ചു.
സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്ന സന്ന മാരിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സന്ന മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടാകുമെന്നും, അവരെ ഡ്രഗ് ടെസ്റ്റിന് വിധേയയാക്കണമെന്നും പ്രതിപക്ഷ പാർട്ടി ആരോപിച്ചിരുന്നു. ഒരു പ്രധാനമന്ത്രിക്ക് അനുയോജ്യമായ പെരുമാറ്റമല്ല സന്നയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി താൻ മയക്കുമരുന്നല്ല, മദ്യം മാത്രമാണ് ഉപയോഗിച്ചതെന്നു സന്ന പറഞ്ഞെങ്കിലും പ്രതിഷേധം അതുകൊണ്ടൊന്നും തണുത്തില്ല.
Also read: ‘പാർത്ഥ ചാറ്റർജി നീക്കം ചെയ്യപ്പെടേണ്ട ക്യാൻസറായിരുന്നു’: കയ്യൊഴിഞ്ഞ് തൃണമൂൽ കോൺഗ്രസ്
പാർട്ടികളിൽ പങ്കെടുത്തു നടക്കുന്നതിനും പണം ധൂർത്തടിക്കുന്നതിനും മുൻപും പഴികേട്ട പ്രധാനമന്ത്രിയാണ് സന്ന. 36 വയസുള്ള ഇവർ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ്.
Post Your Comments