ന്യൂഡൽഹി: പാരസെറ്റാമോള്‍ ഗുളികയായ ഡോളോ 650 രോഗികൾക്ക് വ്യാപകമായി നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണത്തോട് പ്രതികരിച്ച് മരുന്ന് നിര്‍മ്മാതാക്കള്‍. ഇതെങ്ങനെ സാധിക്കുമെന്നും വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോളോ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
‘രാജ്യത്ത് കൊവിഡ് തരംഗം ഉയര്‍ന്നുനിന്ന സമയത്തുപോലും കമ്പനി നടത്തിയത് 350 കോടിയുടെ മാത്രം ബിസിനസാണ്. പിന്നെ എങ്ങനെ ഇത്ര ഭീമമായ തുക ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കാന്‍ സാധിക്കും. അതേ വര്‍ഷം 1000 കോടി ഡോക്ടര്‍മാര്‍ക്ക് നല്‍കുക എന്നത് തീര്‍ത്തും അസാധ്യമാണ്’- മൈക്രോലാബ്‌സ് വൈസ് പ്രസിഡന്റ് ജയരാജ് ഗോവിന്ദരാജു പറഞ്ഞു.
എന്നാൽ, 1000 കോടി രൂപ ഡോളോയുടെ ഉത്പ്പാദകര്‍ കൈക്കൂലി നല്‍കിയെന്ന് ഇന്‍കം ടാക്‌സാണ് കണ്ടെത്തിയിരുന്നത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.
Read Also: കാൽനട യാത്രക്കാരിയായ യുവതിക്കു നേരെ ദേഹോപദ്രവ ശ്രമം : യുവാവ് പിടിയിൽ
ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐ.ടി സ്‌ക്വാഡ് പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദ്ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തി. ആയിരം കോടിയോളം രൂപ ഡോക്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു. തുടർന്നാണ് ആരോപണങ്ങൾക്ക് മറുപടിയുമായി മരുന്ന് നിർമ്മാതാക്കൾ രംഗത്തെത്തിയത്.
Post Your Comments