പട്ടിക്കാട്: മുടിക്കോട് സെന്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു (36) ആണ് മരിച്ചത്.
Read Also : തായ്വാന് അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന
വ്യാഴാഴ്ച രാത്രി 10.45നായിരുന്നു അപകടം നടന്നത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന സ്കൂട്ടറിനെ തൃശൂർ ഭാഗത്തു നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. സുഹൃത്ത് ചാത്തുംകുളം സ്വദേശി സുഭാഷ് സാരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments