ഹരിപ്പാട്: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ (22) ആണ് അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ പുലർച്ചെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നാണ് പ്രവീണിനെ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 12.53 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് നാട്ടിലേക്കു കൊണ്ടു വരുന്ന വഴിയാണ് പ്രവീൺ പിടിയിലായത്. കായംകുളം, വള്ളികുന്നം സ്റ്റേഷൻ പരിധികളിലായി നാലോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റവദോശ
പിന്നീട് പ്രതിയുടെ രഹസ്യതാവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽഎസ്ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപന നടത്തികിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു. ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഷക്കീൽ ഹർഷാദിന് മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരിവിരുദ്ധ സ്ക്വാഡിലെ നർക്കോട്ടിക് ഡിവൈഎസ്പി ബിനു, സന്തോഷ്, ഷാഫി, ഇല്യാസ്, ഹരികൃഷ്ണൻ, അനസ്, സതീഷ് എന്നിവരും ഹരിപ്പാട് എസ്ഐ ഗിരീഷ്, സുരേഷ്, വിനയൻ, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments