AlappuzhaKeralaNattuvarthaLatest NewsNews

കരിമരിന്നിന് തീപിടിച്ച് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പാ​ണാ​വ​ള്ളി 17-ാം വാ​ർ​ഡ് വാ​ലു​മ്മേ​ൽ വി​ഷ്ണു (22) ആ​ണ് മ​രി​ച്ച​ത്

പൂച്ചാക്കൽ: കരിമരിന്നിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​ണാ​വ​ള്ളി 17-ാം വാ​ർ​ഡ് വാ​ലു​മ്മേ​ൽ വി​ഷ്ണു (22) ആ​ണ് മ​രി​ച്ച​ത്.​

ക​ഴി​ഞ്ഞ 8-ന് പാ​ണാ​വ​ള്ളി നാ​ല്പ​ത്തെ​ണ്ണീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ സ​പ്താ​ഹ​യ​ജ്ഞ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്ക​വേ ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലു​ള്ള പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​രി​മ​രു​ന്നി​നു തീ​പി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടായ​ത്.​

Read Also : ജനസംഖ്യ കുറവ്: പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻ തുക ഓഫർ ചെയ്ത് പുടിൻ

അപകടത്തി​ൽ പാ​ണാ​വ​ള്ളി വാ​ലു​മ്മേ​ൽ രാ​ജേ​ഷ് (42), പാ​ണാ​വ​ള്ളി മ​റ്റ​ത്തി​ൽ എം.​പി. തി​ല​ക​ൻ (60) എ​ന്നി​വ​ർ നേ​ര​ത്തേ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ​രാ​ജേ​ഷി​നൊ​പ്പം വെ​ൽ​ഡിംഗ് ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് വി​ഷ്ണു. ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​ണ്.​

സം​ഭ​വ​ത്തി​ൽ, മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.​ ദേ​വ​സ്വം മാ​നേ​ജരെ റി​മാ​ൻഡ് ചെ​യ്തി​രു​ന്നു.​ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വി​ഷ്ണു​വി​നെ ആ​ദ്യം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശുപ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏഴിനാണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടെ​യും രാ​ധാ​മ​ണി​യു​ടെ​യും മ​ക​നാ​ണ്.​ സ​ഹോ​ദ​രി:​ കൃ​ഷ്ണ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button