തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന.
റബ്ബര്‍ പാല്‍ കയറ്റിവന്ന തമിഴ് നാട് രജിസ്‌ട്രേഷനിലുള്ള നാഷ്ണൽ പെർമിറ്റ് ലോറി ഇന്നലെ ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ – ഈരാറ്റ്പേട്ട റൂട്ടിൽ പഞ്ചായത്ത് പടിക്ക് സമീപം കൊടും വളവിൽ മരുതും കല്ലേൽ വിജയന്റെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. റബർ പാലുമായി ഗുജറാത്തിലേക്ക് പോവുകയായിരുന്നു ലോറി.
Read Also : ശ്വാസകോശ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
ഫയർ ഫോഴ്സ്, പൊലീസ്, ഈരാറ്റ്പേട്ടയിൽ നിന്ന് എത്തിയ നന്മകൂട്ടം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ട ശ്രമത്തെ തുടർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ക്യാബിൻ പൊളിച്ച് നീക്കിയാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
തുടര്‍ന്ന്, ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments