ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഒരു അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു’: മോഹൻലാൽ

കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ ‘ദ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പ്രകാശനം ചെയ്യുന്നു. ‘നക്ഷത്രധൂളികൾ’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്നാണ് പ്രകാശനം ചെയ്യുക. മോഹൻലാൽ തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒരു അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്നതിനായി ഒക്ടോബർ 30 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കും: എമിറേറ്റ്‌സ് എയർലൈൻസ്

എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ‘ദ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറങ്ങിയത്. പെൻഗ്വിൻ ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിസ്മയ പലപ്പോളായി എഴുതിയ കവിതകളാണ് പുസ്തക രൂപത്തിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button