കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ഫാർമസികൾ നടത്തുന്നതിനും, ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. ഫാർമസികൾ നടത്തുന്നതിനുള്ള ലൈസൻസുകൾ കുവൈത്ത് പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. സ്വകാര്യ ഫാർമസിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, നിലവിൽ പ്രവർത്തിക്കുന്ന ഫാർമസികൾക്ക് ഈ തീരുമാന പ്രകാരം തങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതിന് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കാൻ അനുമതി തേടിക്കൊണ്ടുള്ള വിദേശികളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തലാക്കാനും, പുതിയ സ്വകാര്യ ഫാർമസികൾ ആരംഭിക്കാൻ വിദേശികൾ നൽകുന്ന അപേക്ഷകൾ തള്ളാനും മന്ത്രാലയം തീരുമാനിച്ചു.
Post Your Comments