ഡൽഹി: വൈഭവത്തിന്റെ കേന്ദ്രമായിരുന്ന പശ്ചിമബംഗാൾ ഇപ്പോൾ അഴിമതിയുടെ കേന്ദ്രമാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
‘നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റനേകം മഹാ ഋഷിമാരുടെയും നാട് ഇപ്പോൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ഭരിക്കുന്ന പാർട്ടിയുടെ പ്രബലരായ നേതാക്കന്മാരെല്ലാം അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ജോലി ലഭിക്കാൻ യഥാർത്ഥത്തിൽ അർഹതയുള്ളവരെല്ലാം 500 ദിവസത്തിലധികമായി നടുത്തെരുവിലാണ്’, ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
ഒരു കാലത്ത് ബംഗാൾ സംസ്കാരത്തിന്റെയും വൈഭവത്തിന്റെയും നാടായിരുന്നു. എന്നാൽ, വിദ്യാഭ്യാസത്തിന് പേരുകേട്ട അതേ ബംഗാൾ ഇപ്പോൾ ആ മേഖലയിലും അഴിമതിയിൽ മുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപക നിയമനത്തിൽ ക്രമക്കേട് കാണിച്ചതിന് അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെക്കുറിച്ചാണ് ധർമ്മേന്ദ്ര പ്രധാൻ പരോക്ഷമായി സൂചിപ്പിച്ചത്.
Post Your Comments